banner

എസ്എഫ്ഐ പ്രകടനത്തിനായി വിദ്യാർഥികളെ സ്കൂളില്‍ നിന്ന് ഇറക്കികൊണ്ടുപോയി...!, പ്രതിഷേധാര്‍ഹമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ്

എസ്എഫ്‌ഐയുടെ ദേശീയ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രകടനത്തിന് പങ്കെടുക്കുവാന്‍ കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ക്യാമ്പസ് ഹൈസ്‌കൂളിന് അവധി നല്‍കിയ നടപടി പ്രതിഷേധാര്‍ഹമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍.

വിദ്യാര്‍ത്ഥി സംഘടനകള്‍ വിവിധ വിദ്യാര്‍ത്ഥി വിഷയങ്ങളില്‍ നടത്തുന്ന പഠിപ്പുമുടക്കിന്റെ ഭാഗമായി സ്‌കൂള്‍ അധികാരികള്‍ക്ക് കത്ത് നല്‍കാറുണ്ട്. എന്നാല്‍ അതുപോലെയല്ല ഒരു വിദ്യാര്‍ത്ഥി സംഘടനയുടെ രാഷ്ട്രീയ സമ്മേളന പരിപാടിയില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കുന്നത്. 

എസ്എഫ്‌ഐ നേതാക്കള്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് അവധി നല്‍കിയതെന്ന് സ്‌കൂളിന്റെ ഹെഡ്മാസ്റ്റര്‍ സുനില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്, അലോഷ്യസ് സേവ്യര്‍ പറഞ്ഞു.


إرسال تعليق

0 تعليقات