മയക്കുമരുന്ന് കടത്ത് കേസ് പ്രതികളായ അഞ്ചു വിദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി. നജ്‌റാനിലും തബൂക്കിലുമാണ് ശിക്ഷ നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഹാഷിഷ് ശേഖരം സൗദിയിലേക്ക് കടത്തുന്നതിനിടെ അറസ്റ്റിലായ സോമാലിയൻ സ്വദേശികളായ ഇര്‍ശാദ് അലി മൂസ അറാലി, സിയാദ് ഫാരിഹ് ജാമിഅ ഉമര്‍, ഇബ്രാഹിം അബ്ദു വര്‍സമി ജാമിഅ എന്നിവരെയാണ് നജ്‌റാനിൽ വധശിക്ഷക്ക് വിധേയമാക്കിയത്.
രണ്ടു തവണ ലഹരി ഗുളിക ശേഖരങ്ങള്‍ സൗദിയിലേക്ക് കടത്തുകയും സ്വീകരിക്കുകയും ചെയ്ത ഈജിപ്ഷ്യൻ പൗരന്മാരായ മുഹമ്മദ് അന്‍വര്‍ മുഹമ്മദ് അബ്ദുറഹ്മാന്‍, മുഹമ്മദ് കാമില്‍ സ്വലാഹ് കാമില്‍ എന്നിവരെ തബൂക്കിൽ ശിക്ഷക്ക് വിധേയമാക്കി.
0 تعليقات