banner

അഷ്ടമുടിയിൽ യുവതിയെ പാമ്പ് കടിച്ചു; ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു



തൃക്കരുവ : അഷ്ടമുടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് സമീപം സ്കൂളിലേക്കുള്ള വഴിയിൽ യുവതിയ്ക്ക് പാമ്പ് കടിയേറ്റു. 

പരിക്കേറ്റ യുവതിയെ കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവമെന്നാണ് നാട്ടുകാർ പറയുന്നത്.

ബന്ധുക്കളുടെ അഭ്യർത്ഥന പ്രകാരം യുവതിയുടെ പേര് വിവരങ്ങൾ ഒഴിവാക്കിയിട്ടുണ്ട്.

അതേ സമയം, പ്രദേശത്ത് അടുത്തിടെ പാമ്പിനെ കണ്ടതായും, പാമ്പ് പിടുത്തക്കാരന്റെ സഹായത്തോടെ അതിനെ നീക്കം ചെയ്തിരുന്നതായും വാർഡ് മെമ്പർ അറിയിച്ചു.

إرسال تعليق

0 تعليقات