banner

ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ 22 കാരി തൂങ്ങിമരിച്ച നിലയിൽ

ഭർതൃവീട്ടിൽ 22 കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഒറ്റപ്പാലം കിഴൂരിലാണ് സംഭവം. കിഴൂർ കല്ലുവെട്ടു കുഴി സുർജിത്തിൻ്റെ ഭാര്യ സ്നേഹയാണ് (22) മരിച്ചത്. 

കിടപ്പുമുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ അർദ്ധരാത്രി 12 :15 നാണ് സ്നേഹ അവസാനമായി വാട്സാപ്പിൽ ഓൺലൈനിൽ ഉണ്ടായിരുന്നത്. സംഭവത്തിൽ ദുരൂഹത ആരോപിച്ച് സ്നേഹയുടെ കുടുംബം രംഗത്ത് വന്നിട്ടുണ്ട്.


إرسال تعليق

0 تعليقات