![]() |
ഫോട്ടോ : കോർട്ട് റൂം (പ്രതികാത്മക ചിത്രം (ഇടത് )), അഭിഭാഷകൻ ഡെറിൻ സി ജോയ് (വലത്) |
അഞ്ചാലുംമൂട് : എംഡിഎംഎയും കഞ്ചാവുമായി പോലീസ് പിടികൂടി റിമാൻഡിൽ ആയ പ്രതിക്ക് 28ാം ദിവസം ദിവസം ജാമ്യം. അഞ്ചാലുംമൂട് സ്വദേശിയായ 24 കാരനാണ് ജില്ലാ പ്രിൻസിപ്പൽ സെക്ഷൻ ജഡ്ജ് ജാമ്യം അനുവദിച്ചത്. ജൂൺ 28നാണ് യുവാവിനെ ആൽത്തറമൂട് ജംങ്ഷനിൽ നിന്ന് ഒന്നര ഗ്രാമോളം എം.ഡി.എം.എയും 29 ഗ്രാം കഞ്ചാവും ശക്തികുളങ്ങര പോലീസ് പിടികൂടിയത്. കുറഞ്ഞത് 60 ദിവസം മുതൽ 90 ദിവസം വരെയെങ്കിലും റിമാൻ്റിൽ കഴിയാവുന്ന കുറ്റകൃത്യമാണിത്. തുടർന്നാണ് കാഞ്ഞാവെളി സ്വദേശിയായ അഡ്വക്കേറ്റ് ഡെറിൻ.സി. ജോയ് കേസ് ഏറ്റെടുക്കുന്നത്. തുടർന്ന് കഴിഞ്ഞ ദിവസം സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് കോടതി ജാമ്യം അനുവദിച്ച് ഉത്തരവായത്.
0 تعليقات