banner

പെരുമൺ തീവണ്ടി ദുരന്തം: പെരുമൺ ദുരന്തത്തിന് ഇന്ന് 37 വയസ്സ്, അനുസ്മരണ യോഗം സംഘടിപ്പിച്ചു; ഡോ. കെ.വി. ഷാജിക്ക് ആദരവ്

പേഴുംതുരുത്തിലെ ദുരന്ത സ്മാരക സ്തൂപത്തിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പി പുഷ്പാർച്ചന നടത്തുന്നു

അഞ്ചാലുംമൂട് : 1988 ജൂലൈ 8-ന് രാജ്യത്തെ ഞെട്ടിച്ച പെരുമൺ തീവണ്ടി ദുരന്തത്തിന്റെ 37-ാം വാർഷികം ചൊവ്വാഴ്ച അനുസ്മരിച്ചു. പെരുമൺ ട്രെയിൻ ദുരന്ത അനുസ്മരണ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പേഴുംതുരുത്തിലെ ദുരന്ത സ്മാരക സ്തൂപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടന്നു. എൻ.കെ. പ്രേമചന്ദ്രൻ എം.പി. യോഗം ഉദ്ഘാടനം ചെയ്തു. കമ്മിറ്റി ചെയർമാൻ ഡോ. കെ.വി. ഷാജി അധ്യക്ഷത വഹിച്ചു.

37 വർഷമായി ഒരു മുടക്കവുമില്ലാതെ അനുസ്മരണ ചടങ്ങ് സംഘടിപ്പിക്കുന്നതിന് ഡോ. കെ.വി. ഷാജി പ്രായത്തിന്റെ ശാരീരിക അവശതകളെ അതിജീവിച്ച് നടത്തുന്ന പ്രയത്നത്തെ എം.പി. പ്രശംസിച്ചു. കഴിഞ്ഞ 25 വർഷമായി താൻ ഈ ചടങ്ങിൽ പങ്കെടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് എം.പി. ഡോ. ഷാജിയെ പൊന്നാട അണിയിച്ച് ആദരിച്ചു.


ചടങ്ങിൽ അഡ്വ. ബിന്ദു കൃഷ്ണ, മോഹൻ പെരിനാട്, പെരുമൺ വിജയകുമാർ, മങ്ങാട് സുബിൻ നാരായൺ, ആർ.പി. പണിക്കർ, പെരുമൺ ഷാജി, വി.പി. വിധു, രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത് നിരവധി പേരെ രക്ഷിച്ച കൊടുവിള സ്വദേശി വിജയൻ, ട്രെയിനിൽ യാത്ര ചെയ്ത് ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ട കോട്ടയം സ്വദേശി ശിവപ്രസാദ് എന്നിവർ പങ്കെടുത്തു.

إرسال تعليق

1 تعليقات

  1. വർഷത്തിൽ ഒരു ദിവസം മാത്രം എല്ലാരും തിരിഞ്ഞ് നോക്കും. കാടുപ്പിടിച്ചു കിടന്ന സ്ഥലം 3 ദിവസം കൊണ്ട് വ്യത്തിയാക്കി. പുഷ്പ്പർച്ചനയും സംഘടിപ്പിക്കും എല്ലാം നടത്തി മീഡിയയിൽ ഇടം പിടിക്കാൻ വന്നവർ അതിൻ്റെ മൂന്ന് ദിവസം മുൻപുള്ള അവസ്ഥ എന്തെന്ന് അറിഞ്ഞോ.?

    ردحذف