banner

നടന്ന് ആശുപത്രിയിൽ എത്തിയയാൾ കടന്ന് മടങ്ങി...!, രാജഗിരി ആശുപത്രിയ്ക്കെതിരെ ഗുരുതര ആരോപണം; യുവാവിന് ദാരുണാന്ത്യം

നടുവേദന ചികിത്സിക്കാൻ കുടുംബത്തോടൊപ്പം നടന്ന് ആശുപത്രിയിൽ എത്തിയ ഗൃഹനാഥൻ മരിച്ചു. ആലുവ രാജഗിരി ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയതിലെ പിഴവാണ് മരണകാരണം എന്ന് ആരോപിച്ച് ബന്ധുക്കൾ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു.

ക്യാറ്ററിംഗ് മേഖലയിൽ ജോലി ചെയ്യുന്ന തിരുവാം കുളം സ്വദേശി ബിജു (55) ആണ് മരിച്ചത്.ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് ഡോക്ടർ മനോജ് സമ്മതിക്കുന്ന വീഡിയോയും പുറത്ത് വിട്ടിട്ടുണ്ട്. മൂന്ന് ശസ്ത്രക്രീയ ബിജുവിന് നടത്തിയിട്ടുണ്ട്.കീഹോൾ ശസ്ത്രക്രീയ നടത്തുന്നതിനാണ് 27 ന് ബിജു ആശുപത്രിയിൽ എത്തിയത്.

ഇന്നലെയായിരുന്നു മരണം. സംഭവത്തിൽ എടത്തല പൊലീസാണ് ആശുപത്രിക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. മൃതദ്ദേഹം രാജഗിരി ആശുപത്രിയിൽ നിന്ന് പോസ്റ്റ് മോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ഇന്ന് രാവിലെ മാറ്റും.

إرسال تعليق

0 تعليقات