banner

ബാങ്ക് മാനേജർ ജീവനൊടുക്കി...!, ആത്മഹത്യ രാജിക്കത്ത് നൽകിയതിന് പിന്നലെ, ജോലി സമ്മർദ്ദം മൂലമെന്ന് കുറിപ്പ്

പൂനെ : ബാരാമതി ടൗണിലുള്ള ബാങ്ക് ഓഫ് ബറോഡയുടെ ഭിഗ്‌വാൻ റോഡ് ശാഖയിലെ ചീഫ് മാനേജർ ജീവനൊടുക്കി. വ്യാഴാഴ്ച രാത്രിയാണ് സംഭവം.

ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നിന്നുള്ള ശിവശങ്കർ മിത്ര (52) ആണ് മരിച്ചത്. ബാങ്കിലെ ജോലി സമ്മർദ്ദം മൂലമാണ് താൻ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചതെന്ന് ശിവശങ്കർ കുറിപ്പിൽ പറയുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് കൊണ്ടുപോയി.

“ബാരാമതിയിലെ ബാങ്ക് ഓഫ് ബറോഡയിൽ ചീഫ് മാനേജരായി ശിവശങ്കർ മിത്ര ജോലി ചെയ്തിരുന്നു. ആരോഗ്യപ്രശ്നങ്ങളും ജോലി സമ്മർദ്ദവും ചൂണ്ടിക്കാട്ടി അദ്ദേഹം 2025 ജൂലൈ 11-ന് രാജി സമർപ്പിച്ചു. 

ബാങ്കിൽ നിന്ന് അദ്ദേഹത്തിന്റെ രാജി കത്തിന്റെ പകർപ്പ് ഞങ്ങൾക്ക് ലഭിച്ചു,” ബാരാമതി സിറ്റി പൊലീസ് സ്റ്റേഷനിലെ പൊലീസ് ഇൻസ്പെക്ടർ വിലാസ് നലെ പറഞ്ഞു.

إرسال تعليق

0 تعليقات