banner

ആലപ്പുഴയിൽ സ്കൂളിൽ പ്രതിഷേധത്തിനിടെ ക്രൂരത…!, കുട്ടികളുടെ പ്രഭാത ഭക്ഷണത്തിൽ മണ്ണ് വാരിയിട്ടു; അക്രമം പ്രതിഷേധത്തിനിടെ

കെട്ടിടം തകർന്ന ആലപ്പുഴ കാർത്തിക പള്ളി ഗവൺമെന്റ് യു.പി സ്കൂളിൽ പ്രതിഷേധത്തിനിടെ പ്രവർത്തകരുടെ ക്രൂരത. കുട്ടികളുടെ പ്രഭാതഭക്ഷണം തട്ടിത്തെറിപ്പിച്ചു. അവശേഷിച്ച ഭക്ഷണത്തിൽ മണ്ണ് വാരിയിട്ടു. ആരുടെ പ്രവർത്തിയെന്നതിൽ വ്യക്തത ഇല്ല. കോൺഗ്രസും സിപിഐഎമ്മും തമ്മിലായിരുന്നു സംഘർഷം.

കാർത്തികപള്ളി സ്കൂളിൽ സംഘർഷത്തിന് തുടക്കം കുറിച്ചത് സിപിഐഎം പഞ്ചായത്ത് അംഗം നിബുവാണ്. യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർക്ക് നേരെ നിബു കസേര വലിച്ചെറിഞ്ഞതോടെ സംഘർഷം ആരംഭിച്ചത്. പിന്നാലെ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ പത്രങ്ങളും കല്ലും തിരികെയെറിഞ്ഞു.


إرسال تعليق

0 تعليقات