banner

കാണാതായ 31 പേര്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തുന്നതിനിടെ ഹിമാചലില്‍ വീണ്ടും മിന്നല്‍ പ്രളയ മുന്നറിയിപ്പ്

ന്യൂഡല്‍ഹി : ഹിമാചലില്‍ വീണ്ടും മിന്നല്‍ പ്രളയ മുന്നറിയിപ്പ്. നിലവില്‍ ഹിമാചലില്‍ കനത്ത മഴ തുടരുകയാണ്. ശക്തമായ കാറ്റും മഴയും തുടരുന്ന പശ്ചാത്തലത്തില്‍ ഹിമാചല്‍ പ്രദേശില്‍ റെഡ് അലേര്‍ട്ട് തുടരുകയാണ്. ഷിംല, സോളന്‍, ഹാമിര്‍പൂര്‍ ഉള്‍പ്പെടെ 9 ജില്ലകളിലുള്ളവര്‍ അടുത്ത 24 മണിക്കൂര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം നിര്‍ദേശം നല്‍കി.

പഞ്ചാബിലും റെഡ് അലേര്‍ട്ട് തുടരുകയാണ്. ഹിമാചലില്‍ ഇതുവരെ മഴക്കെടുതിയില്‍ 74 മരണങ്ങളാണ് റിപോര്‍ട്ട് ചെയ്തത്. 31 പേര്‍ക്ക് വേണ്ടി നിലവില്‍ തിരച്ചില്‍ നടത്തുകയാണ്. ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തില്‍ ഗതാഗതം പൂര്‍ണമായി സ്തംഭിച്ച നിലയിലാണ്.

إرسال تعليق

0 تعليقات