banner

വളർത്തു പൂച്ചയുടെ കടിയേറ്റ പതിനൊന്നുകാരി മരിച്ചു...!, പേവിഷ പ്രതിരോധ വാക്സിൻ രണ്ട് ഡോസ് എടുത്തിരുന്നു


കോട്ടയം : വളർത്തു പൂച്ചയുടെ കടിയേറ്റ് ചികില്‍സയിലായിരുന്ന പെണ്‍കുട്ടി മരിച്ചു. പന്തളം കടയ്ക്കാട് ഹന്നാ ഫാത്തിമ (11) ആണ് മരിച്ചത്. 

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. മരണകാരണം പേവിഷബാധയാണോ എന്നത് വ്യക്തമായിട്ടില്ല. മരണ കാരണം കണ്ടെത്താൻ പെൺകുട്ടിയുടെ സ്രവ സാമ്പിളുകൾ ആരോഗ്യ വകുപ്പ് പരിശോധനക്കയച്ചു.

ഈ മാസം രണ്ടിനാണ് വളർത്തു പൂച്ചയുടെ നഖം കൊണ്ടു കുട്ടിക്ക് മുറിവേറ്റത്. തിങ്കളാഴ്ച രണ്ടാം ഡോസ് പേവിഷ പ്രതിരോധ വാക്സിൻ എടുത്തതിന് പിന്നാലെ ആരോഗ്യനില മോശമാവുകയായിരുന്നു. പൂച്ച ജീവനോടെയുണ്ടെന്നാണ് ബന്ധുക്കൾ പറയുന്നത്.

إرسال تعليق

0 تعليقات