banner

അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങി മരിച്ചു

ആലപ്പുഴ : ഹരിപ്പാട്, മണ്ണാറശാല യു.പി. സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി ശ്രീശബരി 2025 ജൂൺ 30-ന് വീട്ടിലെ ശുചിമുറിയിൽ തൂങ്ങി മരിച്ചു. സ്കൂളിൽനിന്ന് വീട്ടിലെത്തിയ ശേഷമാണ് ശ്രീശബരി ജീവനൊടുക്കിയത്. 

രണ്ടാഴ്ച മുമ്പ് പിതൃസഹോദരൻ വീട്ടിൽ തൂങ്ങി മരിച്ച സംഭവം കുട്ടിയെ മാനസികമായി അലട്ടിയിരുന്നതായി കുടുംബം പോലീസിന് മൊഴി നൽകി.

ഹരിപ്പാട് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി, മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. മരണകാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് ശേഷം ലഭ്യമാകും.

إرسال تعليق

0 تعليقات