banner

കൊല്ലത്ത് അമ്മയും ഇളയ മകനും വീട്ടിൽ മരിച്ച നിലയിൽ....!, അമ്മയെ കണ്ടെത്തിയത് കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ

കരുനാഗപ്പള്ളി : മാതാവിനെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലും, ഇളയ കുട്ടിയെ കട്ടിലിൽ മരിച്ച നിലയിലും കണ്ടെത്തി. കോഴിക്കോട് ആൽത്തറമൂട് ക്ഷേത്രത്തിന് തെക്കുവശം ഗോകുലത്തിൽ കൃപ (ശാലി, 36), ഇളയ മകൻ ആദിദേവ് (7) എന്നിവരെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 2025 ജൂൺ 29-ന് രാവിലെ നടന്ന സംഭവത്തിൽ കൃപയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിലും, ആദിദേവിനെ കട്ടിലിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.

ടൈൽസ് തൊഴിലാളിയായ ഭർത്താവ് ഗോപകുമാർ ജോലിക്കും, മൂത്ത മകൾ അനുഗ്രഹ (എസ്.എസ്.എൽ.സി. പാസായി പ്ലസ് വൺ അഡ്മിഷന് കാത്തിരിക്കുന്നു) ട്യൂഷന് പോയിരിക്കുകയായിരുന്നു. രാവിലെ അയൽവാസി അന്വേഷിച്ചെത്തിയപ്പോൾ മുറി പൂട്ടിയ നിലയിൽ കണ്ടെത്തി, തുടർന്നുള്ള പരിശോധനയിൽ മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. ആദിദേവ് കോഴിക്കോട് എസ്.എൻ.വി. എൽ.പി. സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിയായിരുന്നു.

കരുനാഗപ്പള്ളി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് തയ്യാറാക്കി, മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആദിദേവിന്റെ മരണകാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ജൂൺ 29-ന് രാത്രി വീട്ടുവള പ്പിൽ സംസ്കരിച്ചു.

إرسال تعليق

0 تعليقات