banner

കൊല്ലത്ത് ആസക്തി കൂടിയ രാസലഹരിയും കഞ്ചാവുമായി യുവാക്കൾ പിടിയിൽ

ശാസ്താംകോട്ട : ബൈക്കിൽ കടത്തിക്കൊണ്ടുവന്ന 1.15 ഗ്രാം മെത്താംഫെറ്റമിനും 10 ഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കൾ എക്സൈസ് സംഘത്തിന്റെ പിടിയിൽ.

കരുനാഗപ്പള്ളി തൊടിയൂർ പുലിയൂർവഞ്ചി വടക്ക് തച്ചിരേത്ത് വടക്കതിൽ വീട്ടിൽ ആദിത്യൻ (20), മണ്ണൂർ കിഴക്കതിൽ കണ്ണൻ (20)എന്നിവരാണ് പിടിയിലായത്.

ശാസ്താംകോട്ട എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എൻ. അബ്ദുൾ വഹാബിന്റെ നേതൃത്വത്തിൽ ശൂരനാട് തെക്ക് ഇരവിച്ചിറ പടിഞ്ഞാറ് മുറിയിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. എക്സൈസ് സംഘം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

إرسال تعليق

0 تعليقات