banner

ആരും കാണാതെ ഒളിച്ചു കടത്താൻ നോക്കി...!, 10 വ‌ർഷം മുൻപ് മാരുതി സ്വിഫ്റ്റ് കാറിൽ കഞ്ചാവ് കടത്തിയ പ്രതിയെ 2 വ‌‌‍‌ർഷം കഠിന തടവിന് ശിക്ഷിച്ച് കോടതി

കാസ‌ർ​ഗോഡ് : മാരുതി സ്വിഫ്റ്റ് കാറിൽ കഞ്ചാവ് കടത്തിയ രണ്ടാം പ്രതിക്ക് രണ്ടു വർഷം കഠിന തടവും മുപ്പതിനായിരം രൂപ പിഴയും. കാസർഗോഡ് അഡീഷണൽ ഡിസ്ട്രിക്റ്റ് & സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.

പിഴയടച്ചില്ലെങ്കിൽ മൂന്ന് മാസം അധിക തടവും വിധിച്ചു.ഈ കേസിലെ ഒന്നാം പ്രതിയെ മുമ്പ് ശിക്ഷിച്ചിരുന്നു. 10 വ‌ർഷം മുൻപ് 29/11/2015 ന് രാത്രി 11.30 മണിയോടെയാണ് സംഭവം.

KL14 N 7919 നമ്പർ കാറിൽ 4.830 കിലോ​ഗ്രാം കഞ്ചാവാണ് ഇവ‌ കടത്തിയത്. 39 വയസുകാരനായ അബ്ദുൾറൗഫിനാണ് ഇപ്പോൾ ശിക്ഷ വിധിച്ചിരിക്കുന്നത്.

ബേള ഗ്രാമത്തിലെ സീതാംഗോളി എന്ന സ്ഥലത്ത് വെച്ചാണ് കാറിൽ കടത്തുകയായിരുന്ന കഞ്ചാവുമായി പ്രതികളെ പിടികൂടിയത്. സബ്ബ്-ഇൻസ്പെക്ടർ എ സന്തോഷ്കുമാർ ,പൊലീസുകാരായ ശശിധരൻ കെ ,രതീഷ് എം ,രഞ്ജിത്ത് ,അഹമ്മദ് എന്നിവരുടെ നേതൃത്വത്തിലാണ് കഞ്ചാവ് പിടിച്ചെടുത്തത്.



Post a Comment

0 Comments