banner

പ്രകൃതിയുടെ കണ്ണീർ പോലെ മഴ....!, തേവലക്കര ബോയ്സ് ഹൈസ്കൂളിലെ പൊതുദർശനത്തിന് ശേഷം വീട്ടിലേക്ക്; മകൻ്റെ അടുക്കലേക്ക് അമ്മയും എത്തി

കൊല്ലം : തേവലക്കര ബോയ്സ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ (13) വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തിൽ നാട് ദുഃഖസാഗരത്തിൽ മുങ്ങി. സ്കൂളിന്റെ സൈക്കിൾ ഷെഡിനു മുകളിൽ വീണ സഹപാഠിയുടെ ചെരിപ്പ് എടുത്തു നൽകാൻ ശ്രമിക്കവേ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റാണ് മിഥുൻ മരണപ്പെട്ടത്. വളർന്ന് വലുതായി വീടിനും നാടിനും താങ്ങാകാൻ മോഹിച്ച കുഞ്ഞുപുത്രന്റെ വിയോഗം സുരക്ഷാ വീഴ്ചയുടെ വേദനയോടെ തേവലക്കര ബോയ്സ് ഹൈസ്കൂൾ വിടപറഞ്ഞു.

ശനിയാഴ്ച രാവിലെ താലൂക്ക് ആശുപത്രിയിൽ നിന്നും ആരംഭിച്ച മിഥുന്റെ വിലാപയാത്ര സ്കൂളിലെത്തിയപ്പോൾ ആയിരങ്ങൾ അന്ത്യോപചാരമർപ്പിക്കാൻ കാത്തുനിന്നു. ഇടയ്ക്കിടെ മാനം മൂടി പെയ്ത മഴയേയും വകവെയ്ക്കാതെ, വഴിനീളെ നാട്ടുകാർ ഗദ്ഗദങ്ങളോടെ മിഥുന് വിടനൽകി. ജനപ്രതിനിധികൾ, രാഷ്ട്രീയ-സാമൂഹിക നേതാക്കൾ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ ഭൗതികദേഹത്തെ അനുയാത്ര ചെയ്തു.

സ്കൂളിലെ പൊതുദർശത്തിനുശേഷം മൃതദേഹം വീട്ടിലെത്തിച്ചു വൈകിട്ട് 4 മണിയോടെയാണ് സംസ്കാരം നടക്കുക.

മിഥുന്റെ മാതാവ് സുജ കുവൈറ്റിൽ നിന്ന് ശനിയാഴ്ച രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തി. പൊലീസ് അകമ്പടിയോടെ അവർ വീട്ടിലേക്ക് രണ്ടേകാലോടെ വീട്ടിലേക്കെത്തി. മകനെ അവസാനമായി ഒരു നോക്ക് കാണാൻ നാട് മുഴുവൻ വഴിയോരങ്ങളിൽ കാത്തുനിന്നു.

സംഭവത്തിൽ  ഫിറ്റ്നസ് പരിശോധനകൾ എയ്ഡഡ് സ്കൂളുകളിൽ വീണ്ടും നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. എന്നാൽ, മിഥുന്റെ മരണം ഒരു അപകടം മാത്രമല്ല, ഭരണകൂടത്തിന്റെ അനാസ്ഥയാണെന്ന് ചില രാഷ്ട്രീയ നേതാക്കൾ ആരോപിച്ചു. ബിജെപി പ്രവർത്തകർ വൈദ്യുതി മന്ത്രി കൃഷ്ണൻകുട്ടിയുടെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. മിഥുന്റെ വിയോഗം നാടിനെ ഒന്നാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.

إرسال تعليق

0 تعليقات