അഞ്ചാലുംമൂട് : മികച്ച സേവനത്തിനുള്ള 2021-ലെ മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ജേതാവും മികച്ച കർമ്മനിര്‍വ്വഹണത്തിന് പേര് കേട്ട പോലീസ് ഉദ്യോഗസ്ഥനുമായ ഇ. ബാബുവിന് കൊല്ലം സിറ്റി അഞ്ചാലുംമൂട് പോലീസ് സ്റ്റേഷന്റെ സ്റ്റേഷൻ ഹൗസ് ഓഫീസറായി (എസ്.എച്ച്.ഒ) നിയമനം. അടുത്തയാഴ്ച ഇദ്ദേഹം സ്റ്റേഷനിലെത്തി ചാർജ് ഏറ്റെടുക്കും എന്നാണ് വിവരം. മുൻ എസ് എച്ച് ഒ ജയകുമാർ വിരമിച്ച ശേഷം ഇവിടെ നിയമനം നടന്നിട്ടില്ലായിരുന്നു.
സേവനകാലത്തുടനീളം അന്വേഷണ മികവിലൂടെ ശ്രദ്ധേയനായ ഇ. ബാബു, തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഇൻസ്‌പെക്ടർ, കോഴിക്കോട് സിറ്റി സൈബർ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ, മലപ്പുറം ഇടവന പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ (എസ്.എച്ച്.ഒ) എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. മുൻപ് പീച്ചിയിൽ സബ് ഇൻസ്‌പെക്ടറായും പ്രവർത്തിച്ച അദ്ദേഹം, വിപുലമായ അനുഭവസമ്പത്തുമായാണ് പുതിയ ചുമതലയിലേക്ക് എത്തുന്നത്.
പുതിയ പദവിയിൽ, കൊല്ലം നഗരത്തിന്റെ നിയമവ്യവസ്ഥയും പൊതുജന സുരക്ഷയും ഉറപ്പാക്കാൻ ഇ. ബാബുവിന്റെ പ്രവർത്തന പാടവവും പ്രതിബദ്ധതയും നിർണായകമാകുമെന്നാണ് നാടിൻ്റെ പ്രതീക്ഷ.
0 تعليقات