banner

നിപ ബാധയിൽ അതിര്‍ത്തികൾ നിരീക്ഷണത്തിൽ...!, തമിഴ്നാടിൻ്റെ നേതൃത്വത്തിൽ പരിശോധന, പ്രവേശനം യാത്രക്കാരുടെ ശരീര താപനില പരിശോധിച്ച ശേഷം

 

പാലക്കാട് : പാലക്കാട് ജില്ലയില്‍ നിപ ബാധിച്ച്‌ രണ്ടുപേർ മരിച്ച പശ്ചാത്തലത്തില്‍ അതിർത്തികളിലും പരിശോധന. തമിഴ്നാടിൻ്റെ അതിർത്തികളില്‍ പരിശോധന ഇന്നും തുടരുകയാണ്. ആനക്കട്ടി, മീനാക്ഷിപുരം, ഗോവിന്ദപുരം, വേലന്താവളം ചെക്പോസ്റ്റുകളിലാണ് പരിശോധന നടക്കുന്നത്. കേരളത്തില്‍ നിന്നുള്ള വാഹനങ്ങളിലെ യാത്രക്കാരുടെ ശരീര താപനില പരിശോധിച്ച ശേഷം പനിയോ മറ്റ് രോഗങ്ങളോ ഇല്ലെന്ന് ഉറപ്പാക്കിയാണ് കടത്തിവിടുന്നത്.


ഇന്നലെ പാലക്കാട് ചങ്ങലീരിയില്‍ നിപ ബാധിച്ച്‌ മരിച്ച വ്യക്തിയുടെ മകനാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധയിലാണ് ഇദ്ദേഹത്തിന് രോഗമുണ്ടെന്ന് വ്യക്തമായത്. ഹൈ റിസ്ക് കാറ്റഗറിയില്‍ നിരീക്ഷണത്തിലായിരുന്നു ഇദ്ദേഹം. 32കാരനായ ഇദ്ദേഹമാണ് അച്ഛൻ അവശനായി ആശുപത്രിയില്‍ കഴിഞ്ഞ സമയത്ത് ഒപ്പമുണ്ടായിരുന്നത്. പാലക്കാട് മെഡിക്കല്‍ കോളേജില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ് യുവാവ്. ആരോഗ്യനില സംബന്ധിച്ച്‌ വ്യക്തമായ റിപ്പോ‍ർട്ട് പുറത്തുവന്നിട്ടില്ല.


പാലക്കാട് നിപ രോഗം ബാധിക്കുന്ന മൂന്നാമത്തേയാളാണ് ഈ 32കാരൻ. ഒരു യുവതിക്കാണ് ആദ്യം പാലക്കാട് രോഗം സ്ഥിരീകരിച്ചത്. ഇവർ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് 58കാരൻ നിപ രോഗം ബാധിച്ച്‌ മരിച്ചത്. പ്രാഥമിക, ദ്വിതീയ സമ്ബർക്കപ്പട്ടികകളിലായി ജില്ലയില്‍ 347 പേർ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. നിപ സ്ഥിരീകരിച്ച തച്ചനാട്ടുകര സ്വദേശിനി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ തുടരുകയാണ്. മരിച്ച 58കാരനായ കുമരംപുത്തൂ൪ സ്വദേശി ജോലി ചെയ്ത അട്ടപ്പാടി അഗളിയിലെ കള്ളമലയിലെ തോട്ടം കഴിഞ്ഞ ദിവസം വിദഗ്ധ സംഘം പരിശോധിച്ചു. നിയന്ത്രണമുള്ള മേഖലകളില്‍ നിന്ന് 160 വവ്വാലുകളുടെ സാമ്ബിളുകള്‍ പരിശോധനക്ക് അയച്ചു. കുമരംപുത്തൂ൪, കാരക്കുറിശ്ശി, കരിമ്ബുഴ പഞ്ചായത്തുകളിലും മണ്ണാ൪ക്കാട് മുനിസിപ്പാലിറ്റിയിലെ അഞ്ച് വാ൪ഡുകളിലും നിയന്ത്രണങ്ങള്‍ തുടരും.

إرسال تعليق

0 تعليقات