banner

ആംബുലന്‍സ് തടഞ്ഞതിനെ തുടര്‍ന്ന് രോഗി മരിച്ച സംഭവം...!, കേസെടുത്തിരിക്കുന്നത് പത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ

വിതുര താലൂക്ക് ആശുപത്രിയിൽ ആംബുലൻസ് തടഞ്ഞ് സമരം നടത്തിയ സംഭവത്തിൽ ഡിസിസി ജനറൽ സെക്രട്ടറി ലാൽ റോഷി ഉൾപ്പെടെ കണ്ടാലറിയാവുന്ന 10 പേർക്ക് എതിരെ കേസെടുത്തു. ലാൽ റോഷിയാണ് കേസിൽ ഒന്നാം പ്രതി. അത്യാഹിത വിഭാഗത്തിൽ വന്ന രോഗിയെ ആബുലൻസിൽ കയറ്റാൻ കഴിയാതെ സംഘം ചേർന്ന് വാഹനം തടഞ്ഞതിനും മെഡിക്കൽ ഓഫീസർ ഉൾപ്പെടെയുള്ളവരുടെ ഡ്യൂട്ടി തടസപ്പെടുത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്.

ഇന്നലെ    പുലർച്ചെയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആദിവാസി യുവാവ് മരിച്ചത്. വിതുര സ്വദേശിയായ ബിനു ആണ് മരിച്ചത്. വിതുര താലൂക്ക് ആശുപതിയിൽ നിന്ന് അടിയന്തര ചികിത്സയ്ക്കായി ബിനുവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റെഫർ ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി ബിനുവിനെ മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നതിനിടെയായിരുന്നു യൂത്ത് കോൺഗ്രസ് ആംബുലൻസ് തടഞ്ഞത്.


إرسال تعليق

0 تعليقات