banner

കൊല്ലത്ത് ഇഷ്ടിക കയറ്റിവന്ന പിക്കപ്പ് വാഹനം തോട്ടിലേക്ക് മറിഞ്ഞു


കൊല്ലം : കൊട്ടാരക്കര തൃക്കണ്ണമംഗലിൽ ഇഷ്ടിക കയറ്റിവന്ന പിക്കപ്പ് വാഹനം തോട്ടിലേക്ക് മറിഞ്ഞു. ഡ്രൈവർ ഉൾപ്പെടെ നാലുപേർ അത്ഭുതകരമായി രക്ഷപ്പെട്ടു.
കൊല്ലം കണ്ണനല്ലൂരിൽ നിന്നും വീടുപണിക്കായി ഇഷ്ടിക കയറ്റി വന്ന വാഹനമാണ് അപകടത്തിൽ പെട്ടത്. റോഡിന്റെ വശം ഇടിഞ്ഞ് തോട്ടിലേക്ക് വാഹനം മറിയുകയായിരുന്നു എന്ന് നാട്ടുകാർ.വലിയ ക്രെയിൻ  ഉപയോഗിച്ച് വാഹനം നീക്കം ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു.

إرسال تعليق

0 تعليقات