banner

കൊല്ലത്ത് എംഡിഎംഎയും കഞ്ചാവുമായി യുവാവ് പോലീസ് പിടിയിൽ


കൊല്ലം : കൊട്ടാരക്കര എംസി റോഡിൽ കുന്നക്കര പെട്രോൾ പമ്പിന് സമീപം എംഡിഎംഎയുമായി യുവാവ് പിടിയിൽ. കുന്നിക്കോട് നജ്‌മ മൻസിലിൽ നസീമിന്റെ മകൻ റഹ് മത്ത് അലി (22) ആണ് പിടിയിലായത്. 

കൊല്ലം റൂറൽ എസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് റൂറൽ ഡാൻസാഫ് ടീമും കൊട്ടാരക്കര പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ ഇദ്ദേഹത്തിന്റെ പക്കൽ നിന്നും 1.555 ഗ്രാം എംഡിഎംഎയും 8ഗ്രാം കഞ്ചാവും കണ്ടെടുത്തു.

إرسال تعليق

0 تعليقات