banner

ജനലുകളിൽ സ്റ്റിക്കർ, വീടിനു ചുറ്റും പച്ച നിറത്തിലുള്ള നെറ്റ്...!, അനാശാസ്യ കേന്ദ്രത്തിലെ റെയ്ഡിൽ സ്ത്രീകൾ അടക്കം 9 പേർ പിടിയിൽ; പോലീസ് പറയുന്നത്

കൊച്ചി : എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ കിഴക്കേ കവാടത്തിനു സമീപം വാടക വീട്ടിൽ പൊലീസ് നടത്തിയ റെയ്ഡിൽ അനാശാസ്യ സംഘം പിടിയിലായി. ഇന്നലെ രാത്രി ഏറെ വൈകിയായിരുന്നു റെയ്ഡ്. നടത്തിപ്പുകാരായ രണ്ടു മലയാളികളും ഒരു ഇടപാടുകാരനും ഇതര സംസ്ഥാനക്കാരായ 6 സ്ത്രീകളും ഉൾപ്പെടെ 9 പേരാണു പിടിയിലായത്.

നേരത്തേ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഈ ഭാഗം പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഇതിനിടെയാണ് ഇന്നലെ പൊലീസ് റെയ്ഡ് നടത്തിയത്. മണ്ണാർക്കാട് സ്വദേശിയായ അക്ബർ അലിയാണു സംഘത്തിനു നേതൃത്വം നൽകുന്നതെന്നാണു വിവരം. അനാശാസ്യത്തിന് ഉപയോഗിച്ചിരുന്ന വീട് പച്ച നിറത്തിലുള്ള നെറ്റ് കൊണ്ടു മറച്ചിരുന്നു. വീടിന്റെ ജനലുകളും സ്റ്റിക്കർ പതിച്ചു മറച്ച നിലയിലായിരുന്നു.

إرسال تعليق

0 تعليقات