banner

ഭര്‍ത്താവുമായി പിണങ്ങി ഇടയ്ക്കിടെ വീട്ടിലേക്ക് വരുന്നതിനെ ചൊല്ലി തർക്കം...!, അച്ഛനും മകളും തമ്മിൽ സംഘർഷം; ഓമനപ്പുഴയിലെ കൊലയിൽ പുറത്തുവരുന്ന വിവരങ്ങൾ

ഓമനപ്പുഴയില്‍ പിതാവ് മകളെ കൊലപ്പെടുത്തിയത് സംഘര്‍ഷത്തിന് ശേഷം. മകള്‍ ഏയ്ഞ്ചല്‍ ജാസ്മിന്‍(29) ആണ് കൊല്ലപ്പെട്ടത്. പിതാവ് ജോസാണ് മകളെ കഴുത്തില്‍ തോര്‍ത്ത് മുറുക്കി കൊലപ്പെടുത്തിയത്.ഭര്‍ത്താവുമായി പിണങ്ങി കഴിയുകയായിരുന്നു യുവതി.കഴിഞ്ഞ രണ്ടുമാസമായി സ്വന്തം വീട്ടിലാണ് ജാസ്മിനുണ്ടായിരുന്നത്. 

ഭര്‍ത്താവുമായി വഴക്കിട്ട് ജാസ്മിന്‍ ഇടയ്ക്കിടെ വീട്ടില്‍ വന്നു നില്‍ക്കുന്നത് പതിവായിരുന്നു. ഇത് ജോസ് ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞദിവസവും ഇതേപ്പറ്റി അച്ഛനും മകളും തമ്മിൽ സംസാരം ഉണ്ടായി. അതിന് ശേഷമാണ് കൊലപാതകം നടന്നത്.

ആത്മഹത്യ എന്നാണ് ആദ്യം കരുതിയത്. എന്നാല്‍ മരണത്തില്‍ ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചതോടെ പൊലീസ് ജോസിനെ ചോദ്യം ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെയാണ് പിതാവ് കുറ്റം സമ്മതിച്ചത്. 

കഴുത്തിൽ തോർത്ത് വരിഞ്ഞു മുറുക്കിയാണ് മകളെ കൊന്നതെന്ന് അച്ഛൻ സമ്മതിച്ചിട്ടുണ്ട്.പ്രതി ജോസിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യുന്നൊടുവിൽ ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇദ്ദേഹത്തെ ഇന്ന്  കോടതിയിൽ ഹാജരാക്കും.

إرسال تعليق

0 تعليقات