banner

വ്യാപാരസ്ഥാപനത്തിനു സമീപം സ്റ്റീൽ ബോംബ്...!, വെടിമരുന്ന് ഉൾപ്പെടെയുള്ളവ നിലത്തു ചിതറിയ നിലയിൽ, അന്വേഷണം

കോഴിക്കോട് : വളയത്ത് വ്യാപാരസ്ഥാപനത്തിനു സമീപം സ്റ്റീൽ ബോംബ് കണ്ടെത്തി. വളയം നിരവുമ്മൽ നടുക്കണ്ടിയിൽ ദാമോദരന്റെ കടയ്ക്കു മുന്നിലാണ് വെടിമരുന്നുൾപ്പെട്ട സ്റ്റീൽ കണ്ടെയ്നർ കണ്ടെത്തിയത്.

കണ്ടെയ്നറിന്റെ മൂടി തുറന്ന് വെടിമരുന്ന് ഉൾപ്പെടെയുള്ളവ നിലത്തു ചിതറിയ നിലയിലായിരുന്നു. വളയം പൊലീസ് സ്ഥലത്ത് പരിശോധന നടത്തി സ്റ്റീൽ ബോംബ് കസ്റ്റഡിയിലെടുത്തു.

പ്ലാസ്റ്റിക് ഷീറ്റ് വിൽക്കുന്ന കട രാവിലെ തുറക്കാനെത്തിയപ്പോഴാണ് സമീപത്ത് സ്റ്റീൽ ബോംബ് കണ്ടെത്തിയത്. കടയ്ക്കു നേരെ എറിഞ്ഞ സ്റ്റീൽ ബോംബ് പൊട്ടാത്തതാണോ എന്നതും പൊലീസ് പരിശോധിക്കുന്നു.

إرسال تعليق

0 تعليقات