banner

കൊല്ലത്ത് എം.ഡി.എം.എ യുമായി 22-കാരനായ യുവാവ് അറസ്റ്റില്‍

കൊല്ലം അയത്തില്‍ നളന്ദ നഗറില്‍ പോലീസ് നടത്തിയ പരിശോധനയില്‍ 2 ഗ്രാമോളം എം.ഡി.എം.എ യുമായി യുവാവ് പിടിയിലായി. തട്ടാമല ഒലിക്കരവയല്‍ ശാര്‍ക്കര പുത്തന്‍ വീട്ടില്‍ അല്‍ത്താഫ്(22) ആണ് ഇരവിപുരം പോലീസും കൊല്ലം സിറ്റി ഡാന്‍സാഫ് ഘവും സംയുക്തമായി നടത്തിയ പരിശോധനയില്‍ പിടിയിലായത്.

ലഹരി വ്യാപാര സംഘങ്ങളെ പിടികൂടുന്നതിനായി പോലീസ് നടത്തിയ പരിശോധനയില്‍ രജിസ്ട്രേഷന്‍ നമ്പരില്ലാത്ത മോട്ടോര്‍ സൈക്കിളില്‍ എത്തിയ അല്‍ത്താഫിനെ തടഞ്ഞ് നിര്‍ത്തി പരിശോധിച്ചപ്പോഴാണ് 1.93 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തത്. കൊട്ടിയം പോലീസ് സ്റ്റേഷനില്‍ 2022 ല്‍ രജിസ്റ്റര്‍ ചെയ്ത് നരഹത്യാശ്രമ കേസിലും പ്രതിയാണ് അല്‍ത്താഫ്. 

ഇരവിപുരം പോലീസ് ഇന്‍സ്പെക്ടര്‍ രാജീവിന്‍റെ നേതൃത്വത്തില്‍ എസ്.ഐ മാരായ

രാജ്മോഹന്‍, സബിത, നൗഷാദ്, സി.പി.ഓ മാരായ അല്‍ സൗഫീര്‍, നിതിന്‍,

അനീഷ് എന്നിവരടങ്ങിയ പോലീസ് സംഘത്തോടൊപ്പം ഡാന്‍സാഫും

സംയുക്തമായി നടത്തിയ പരിശോനയിലാണ് ഇയാളെ പിടികൂടിയത്.

إرسال تعليق

0 تعليقات