banner

കൊല്ലത്ത് മുങ്ങിത്താഴാൻ പോയ മകളെയും ബന്ധുവിനെയും രക്ഷിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു


കൊല്ലം : കുളത്തുപ്പുഴ ചോഴിയക്കോട് മിൽപ്പാലം കല്ലടയാറ്റിലെ കയത്തിൽ വീണ് യുവാവ് മരണപ്പെട്ടു.  ഭരതന്നൂർ സ്വാദേശി നെല്ലികുന്നിൽ വീട്ടിൽ ഫൈസൽ( 31)ആണ് മരണപ്പെട്ടത്.

ഫൈസൽ കുടുംബവും ബന്ധുക്കളുമായിട്ടാണ് ഇവിടെയെത്തിയത്. തുടർന്ന് ഫൈസലിന്റെ മക്കളും ബന്ധുക്കളും കുളിക്കുന്നതിനിടെ അബദ്ധത്തിൽ ഒഴിക്കിൽപ്പെട്ടു.  രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ഫൈസൽ കയത്തിൽ അകപ്പെടുകയായിരുന്നു. ഇവരുടെ നിലവിളിക്കേട്ട് സമീപവാസികളായ യുവാക്കൾ ചേർന്ന് ഏറെ നേരത്തെ തിരച്ചിനോടുവിൽ ഇദ്ദേഹത്തെ കണ്ടെത്തുകയായിരുന്നു.

തുടർന്ന് യുവാവിനെ കരയ്ക്ക് എത്തിച്ചപ്പോ ജീവന്റെ ചെറിയ അനക്കം കണ്ടതിനെ തുടർന്ന് കുളത്തുപ്പുഴ എസ്.എച്ച്.ഒ അനീഷിന്റെ നേതൃത്വത്തിൽ പോലീസ് ഉദ്യോഗസ്ഥരും കടയ്ക്കൽ ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

إرسال تعليق

0 تعليقات