banner

ഉച്ച മുതലെ കാണാതായി...!, തിരച്ചിലിൽ യുവതിയെ അടുത്ത വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

വീട്ടിൽ നിന്നു കാണാതായ സ്ത്രീയെ സമീപത്തെ വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളായണി കാർഷിക കോളജിലെ ഫാം തൊഴിലാളി തിരുവല്ലം കുന്നുവിള വീട്ടിൽ ഉഷ (38) ആണ് മരിച്ചത്. ഇവരുടെ വീടിനു സമീപത്തെ ജോയിയുടെ വീട്ടുവളപ്പിലെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.

ഇന്നലെ  (ഞായർ) ഉച്ച മുതൽ ഉഷയെ കാണാനില്ലായിരുന്നു. തുടർന്നു ബന്ധുക്കൾ തിരുവല്ലം പൊലീസിൽ പരാതി നൽകി. തുടർന്നു പൊലീസെത്തി നടത്തിയ തിരച്ചിലിനിടെ അയൽവാസിയുടെ കിണറിന്റെ മുകളിലുള്ള വല മാറി കിടക്കുന്നതു പൊലീസിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് അ​ഗ്നിരക്ഷാ സേന എത്തി നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. തിരുവല്ലം പൊലീസ് കേസെടുത്തു. ബിനുവാണ് മരിച്ച ഉഷയുടെ ഭർത്താവ്.


إرسال تعليق

0 تعليقات