banner

എസ്.എഫ്.ഐയെ പുകഴ്ത്തി പി.ജെ. കുര്യൻ...!, ‘യൂത്ത് കോൺഗ്രസ് നേതാവ് വീണ്ടും ടിവിയില്‍’...കുര്യനെ ട്രോളി രാഹുൽ മാങ്കൂട്ടത്തിൽ; വ്യാപക വിമർശനം

മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ. കുര്യൻ യൂത്ത് കോൺഗ്രസിനെതിരെ നടത്തിയ വിമർശനങ്ങൾക്ക് പിന്നാലെ, യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ അദ്ദേഹത്തിനെതിരെ രൂക്ഷമായ ട്രോളുമായി രംഗത്ത്. 'യൂത്ത് കോൺഗ്രസ് നേതാവ് വീണ്ടും ടിവിയിലെന്ന് പരിഹാസം' എന്ന തലക്കെട്ടോടെയാണ് രാഹുൽ മാങ്കൂട്ടത്തിൽ കുര്യനെതിരെ രംഗത്തെത്തിയത്.

പി.ജെ. കുര്യൻ യൂത്ത് കോൺഗ്രസിനെതിരെ നടത്തിയ വിമർശനങ്ങളാണ് പരിഹാസത്തിന് ആധാരം. 'കരുതൽ തടങ്കൽ' വിഷയവുമായി ബന്ധപ്പെടുത്തിയായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിന്റെ പരിഹാസം. "കണ്ണുള്ളവർ കാണട്ടെ, കാതുള്ളവർ കേൾക്കട്ടെ" എന്ന് രാഹുല്‍ പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ പുറമേ നിരവധി പ്രാദേശിക യൂത്ത് കോൺഗ്രസ് നേതാക്കളും പി.ജെ. കുര്യനെതിരെ ശക്തമായ നിലപാടുമായി രംഗത്തെത്തെതി.  

രാഹുൽ മാങ്കൂട്ടത്തിലിനെ വേദിയിലിരുത്തി പി.ജെ. കുര്യന്റെ വിമർശനം

രാഹുൽ മാങ്കൂട്ടത്തിലിനെ വേദിയിലിരുത്തിക്കൊണ്ടായിരുന്നു പി.ജെ. കുര്യൻ യൂത്ത് കോൺഗ്രസിനെ വിമർശിക്കുകയും എസ്.എഫ്.ഐയെ പുകഴ്ത്തുകയും ചെയ്തത്. യൂത്ത് നേതാക്കളെ ടി.വി.യിൽ മാത്രമേ കാണാനുള്ളൂവെന്നും, പ്രവർത്തകരെ കൂട്ടാൻ ആളില്ലെന്നും മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിൽ കുര്യൻ പരിഹസിച്ചു. എസ്.എഫ്.ഐയുടെ സർവ്വകലാശാല സമരത്തെക്കുറിച്ചാണ് പി.ജെ. കുര്യൻ പുകഴ്ത്തി തുടങ്ങിയത്. ക്ഷുഭിത യൗവനത്തെ അവർ കൂടെ നിർത്തുന്നുവെന്നും, എതിർ പ്രചാരണങ്ങൾക്കിടയിലും സി.പി.എം. സംഘടന സംവിധാനം ശക്തമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ടി.വി.യിൽ കാണുന്ന നേതാക്കൾക്ക് ഒരു മണ്ഡലത്തിൽ നേരിട്ടിറങ്ങി 25 ചെറുപ്പക്കാരെ കൂട്ടാൻ കഴിഞ്ഞില്ലെങ്കിൽ കാര്യമില്ലെന്നും കുര്യൻ കൂട്ടിച്ചേർത്തു.

രാഹുൽ മാങ്കൂട്ടത്തിലിന്റെ മറുപടി

കുര്യന്റെ വിമർശനങ്ങളോട് രാഹുൽ മാങ്കൂട്ടത്തിൽ വേദിയിൽ വെച്ച് തന്നെ പ്രതികരിച്ചു. വിമർശനങ്ങളെ ശിരസാ വഹിക്കുന്നു എന്ന് പറഞ്ഞ രാഹുൽ, കുടുംബസംഗമങ്ങളിൽ യൂത്ത് കോൺഗ്രസുകാർ കുറവായിരിക്കാമെങ്കിലും തെരുവിലെ സമരങ്ങളിൽ ആ കുറവില്ലെന്ന് വ്യക്തമാക്കി. പി.ജെ. കുര്യൻ വിമർശനം ഉന്നയിക്കുമ്പോൾ തന്നെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സമരരംഗത്ത്  പൊലീസ് മർദ്ദനമേൽക്കുകയാണെന്നും രാഹുൽ ചൂണ്ടിക്കാട്ടി.

പി.ജെ. കുര്യന്റെ അവകാശവാദങ്ങൾ

പത്തനംതിട്ട ജില്ലയിലെ യൂത്ത് കോൺഗ്രസ് സമരങ്ങളിൽ പങ്കാളിത്തം വളരെ കുറവാണെന്ന് പി.ജെ. കുര്യൻ അവകാശപ്പെട്ടു. തന്റെ ഉപദേശം കേൾക്കാത്തതുകൊണ്ടാണ് ജില്ലയിലെ 5 കോൺഗ്രസ് സീറ്റും നഷ്ടപ്പെട്ടതെന്നും നേതൃത്വത്തിൽ പി.ജെ. കുര്യൻ അവകാശപ്പെട്ടു. കൂടിയാലോചന ഇല്ലാതെ സ്ഥാനാർത്ഥികളെ നിർണ്ണയിച്ചാൽ ഇത്തവണയും തിരിച്ചടി ഉണ്ടാകുമെന്നും കുര്യൻ മുന്നറിയിപ്പ് നൽകി.

إرسال تعليق

0 تعليقات