banner

കല്ലടയാറ്റിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ശാസ്താംകോട്ട : കടപുഴ പാലത്തിൽ നിന്ന് കല്ലടയാറ്റിൽ ചാടിയ യുവാവിന്റെ മൃതദേഹം മൺട്രോതുരുത്ത് മുളയ്ക്കൽ കടവിന് സമീപത്ത് നിന്ന് കണ്ടെടുത്തു. കേരള വിഷന്റെ എസ്.കെ.വി. വിഷൻ കേബിൾസ് ജീവനക്കാരനായ മുതുപിലാക്കാട് വൃന്ദാവനത്തിൽ (ഒല്ലായിൽ തെക്കതിൽ) പരേതനായ ഗോപാലകൃഷ്ണന്റെയും ജാനമ്മയുടെയും മകൻ രാധാകൃഷ്ണൻ (38) ആണ് മരിച്ചത്.

വ്യാഴാഴ്ച (ജൂലൈ 31, 2025) ഉച്ചയ്ക്ക് മൂന്ന് മണിയോടെ രാധാകൃഷ്ണൻ കടപുഴ പാലത്തിൽ നിന്ന് കല്ലടയാറ്റിൽ ചാടുകയായിരുന്നു. സംഭവം അറിഞ്ഞ ശാസ്താംകോട്ട, കുണ്ടറ ഫയർഫോഴ്സ് യൂണിറ്റുകൾ കല്ലടയാറ്റിൽ വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും ആദ്യ ദിനം മൃതദേഹം കണ്ടെത്താൻ സാധിച്ചില്ല. ശനിയാഴ്ച (ആഗസ്റ്റ് 2, 2025) പുലർച്ചെ മുളയ്ക്കൽ കടവിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെടുത്തത്.

മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ ശാസ്താംകോട്ട പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

إرسال تعليق

0 تعليقات