banner

ഗൃഹസമ്പർക്ക പരിപാടിയുമായി കോൺഗ്രസ്...!, തൃക്കരുവയിൽ ബൂത്ത് തല ജനസമ്പർക്കം


തൃക്കരുവ : കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെപിസിസി) ആഹ്വാനം അനുസരിച്ച് തൃക്കരുവ മണ്ഡലങ്ങളിൽ കോൺഗ്രസ് ബൂത്ത് തല ഗൃഹസമ്പർക്ക പരിപാടിയുമായി ജനങ്ങൾക്കിടയിലേക്ക്. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളുടെ ഭാഗമായാണ് ഈ പരിപാടി സംഘടിപ്പിച്ചത്. വീട് വീടാന്തരം കയറി ജനങ്ങളെ നേരിട്ട് കണ്ട് അവരുടെ പ്രശ്നങ്ങൾ മനസിലാക്കുകയും പാർട്ടിയുടെ നയങ്ങളും വിഷയങ്ങളും വിശദീകരിക്കുകയുമാണ് പരിപാടിയുടെ ലക്ഷ്യം.

തൃക്കരുവ സ്റ്റേഡിയം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഷാനവാസ് ബാബു, കരുവ റഫീഖ്, വിനു വി. നായർ, റഫീഖ് കളീലിൽ ചിറ, കബീർ തുടങ്ങിയ പ്രാദേശിക നേതാക്കൾ ഗൃഹസമ്പർക്ക പരിപാടിയിൽ പങ്കെടുത്തു. തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഈ ജനസമ്പർക്കം പാർട്ടിയുടെ അടിത്തറ ശക്തിപ്പെടുത്തുന്നതിനും ജനങ്ങളുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിനും വഴിയൊരുക്കുമെന്ന് നേതാക്കൾ പറഞ്ഞു.

إرسال تعليق

0 تعليقات