തൃക്കടവൂർ : അഞ്ചാലുംമൂട് സി.കെ.പി ജംഗ്ഷനിൽ വയോധികയായ വിരമിച്ച അധ്യാപികയുടെ സ്വർണമാല ബൈക്കിലെത്തിയ രണ്ടുപേർ പൊട്ടിച്ച് കടന്നതായി പരാതി. തൃക്കടവൂർ കോട്ടകയ്ക്കകം കാളഞ്ചരിക്കത്ത് താമസിക്കുന്ന കൽപകവല്ലി അമ്മയുടെ മാലയാണ് മോഷ്ടിക്കപ്പെട്ടത്. ഇന്ന് (ഓഗസ്റ്റ് 31) രാവിലെ ഏഴ് മണിയോടെയാണ് സംഭവം.
അത്തപ്പൂക്കളം ഇടുന്നതിനായി അയൽവീട്ടിൽ പൂശേഖരിക്കാൻ പോയതായിരുന്നു കൽപകവല്ലി. റോഡരികിൽ നിന്ന് പൂ പറിക്കുന്ന സമയത്ത് ബൈക്കിലെത്തിയ രണ്ടുപേർ ഒരു വിലാസം ചോദിക്കുന്നതിനിടയിൽ മാല പൊട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ അഞ്ചാലുംമൂട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പോലീസ് പ്രതികളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ്.
0 تعليقات