banner

പതിനാലുകാരി വീട്ടിൽ ജീവനൊടുക്കിയ നിലയിൽ...!, പോലീസ് കേസെടുത്തു

പതിന്നാലുവയസ്സുകാരിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ചുരക്കുളം പുതുവലിൽ ആളൂർ ഭവനിൽ രാജേഷിന്റെ മകൾ റോഷ്‌നി (14)യാണ് മരിച്ചത്. തൊഴിലുറപ്പ് ജോലിക്കുപോയി ഉച്ചയ്ക്ക് വീട്ടിലെത്തിയ അമ്മയാണ് കുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. 

വണ്ടിപ്പെരിയാർ പോലീസിന്റെ മേൽനടപടികൾക്കു ശേഷം പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. കുമളി വെള്ളാരംകുന്ന് സെയ്ന്റ് മേരീസ് സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയാണ് റോഷ്‌നി. അമ്മ: രാജി, സഹോദരി രേഷ്മ (വിദ്യാർഥി).

إرسال تعليق

0 تعليقات