banner

വിദ്വേഷ പ്രചാരണം, മതവികാരം വ്രണപ്പെടുത്തൽ...!, പള്ളി അടിച്ച് തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തി; രാജസ്ഥാനിൽ മലയാളി പാസ്റ്റര്‍ക്കെതിരെ കേസ്

ഡൽഹി : രാജസ്ഥാനിൽ മലയാളി പാസ്റ്റര്‍ക്കെതിരെ പൊലീസ് കേസെടുത്തു. വിദ്വേഷ പ്രചാരണം, മതവികാരം വ്രണപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ചാണ് ഇടുക്കി കട്ടപ്പന സ്വദേശിയായ തോമസ് ജോര്‍ജിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. 

കഴിഞ്ഞ മാസം 15നാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഏറെക്കാലമായി രാജസ്ഥാനിലാണ് തോമസ് ജോര്‍ജ്. ഹനുമാൻ സേന പ്രവര്‍ത്തകര്‍ പള്ളിയിൽ കയറി പ്രശ്നമുണ്ടാക്കിയെന്നും തനിക്കെതിരെയാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നതെന്നും തോമസ് ജോര്‍ജ് പറഞ്ഞു. ബുള്‍ഡോസറുമായി പള്ളിക്ക് മുന്നിലേക്ക് ഹനുമാൻ സേനക്കാർ ഇരച്ചെത്തി. പള്ളി അടിച്ച് തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും തോമസ് ജോര്‍ജ് പറഞ്ഞു.


إرسال تعليق

0 تعليقات