banner

കൊല്ലത്ത് ഒഡീഷയിൽ നിന്ന് ജില്ലയിലേക്ക് കഞ്ചാവ് എത്തിക്കുന്നവരിൽ പ്രധാനിയെ പോലീസ് പിടികൂടി

കൊല്ലം : ഒഡീഷയിൽ നിന്ന് ജില്ലയിലേക്ക് കഞ്ചാവ് എത്തിക്കുന്നവരിൽ പ്രധാനിയായ ഷംനാസ് (26) ആണ് കൊട്ടിയം പോലീസിന്റെ പിടിയിലായത്. ഉമയനല്ലൂർ കല്ലുകുഴി ഷിബിൻ മൻസിലിൽ ഹാരിസ് എന്ന് വിളിക്കുന്ന ഇയാളെ വെള്ളിയാഴ്ച വീട്ടിലെത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പിടികൂടിയത്. ഒഡീഷയിൽ പലയിടങ്ങളിലായി മാറിമാറി താമസിച്ച് വരികയായിരുന്നു ഇയാൾ.

ഇക്കഴിഞ്ഞ ജൂൺ 23-ന് കൊട്ടിയം പോളിടെക്നിക്കിനടുത്തുള്ള വാടക വീട് കേന്ദ്രീകരിച്ച് കഞ്ചാവ് വ്യാപാരം നടത്തിയിരുന്ന രണ്ട് പേരെ പൊലീസ് പിടികൂടിയിരുന്നു. അവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഷംനാസിനെക്കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചത്. തിരുവനന്തപുരം ജില്ലയിൽ കിളിമാനൂർ, കൊല്ലം ജില്ലയിൽ പാരിപ്പള്ളി, കിളികൊല്ലൂർ, കൊട്ടാരക്കര എന്നിവിടങ്ങളിൽ ഇയാളെതിരെ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു.

إرسال تعليق

0 تعليقات