banner

ഓണത്തിരക്ക്: കെഎസ്ആര്‍ടിസി അധിക സര്‍വീസുകള്‍ നടത്തും

തിരുവനന്തപുരം : ഓണത്തിരക്ക് പരിഗണിച്ച് കൂടുതല്‍ റൂട്ടുകളില്‍ കെഎസ്ആര്‍ടിസി അധിക സര്‍വീസുകള്‍ നടത്തും. കേരളത്തിലെ വിവിധ ഡിപ്പോകളില്‍ നിന്നും ബംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചും പ്രത്യേക സര്‍വീസുകള്‍ക്ക് ഇന്നു തുടക്കമായി. സെപ്റ്റംബര്‍ 15 വരെയാണ് സ്‌പെഷല്‍ സര്‍വീസുകള്‍. ഇതിനായുള്ള ബുക്കിങ്ങുകളും തുടങ്ങി.   

നിലവില്‍ ക്രമീകരിച്ചിട്ടുള്ള സ്‌പെഷല്‍ സര്‍വീസുകള്‍ക്കു പുറമെയാണ് പുതുതായി വാങ്ങിയ എസി സീറ്റര്‍, സ്ലീപ്പര്‍, സീറ്റര്‍ കം സ്ലീപ്പര്‍, സൂപ്പര്‍ ഫാസ്റ്റ് പ്രീമിയം, ഫാസ്റ്റ് പാസഞ്ചര്‍ വിഭാഗങ്ങളില്‍ പെട്ട ബസ്സുകള്‍ അന്തര്‍സംസ്ഥാന റൂട്ടുകളില്‍ സ്‌പെഷല്‍ സര്‍വീസിനായി ഉപയോഗിക്കുക. ഇവ ഓണക്കാലത്തെ സ്‌പെഷല്‍ സര്‍വീസുകള്‍ക്കു ശേഷമാകും ഡിപ്പോകള്‍ക്കു കൈമാറുക.

www.onlineksrtcswift.com എന്ന വെബ്സൈറ്റുവഴിയും ente ksrtc neo oprs മൊബൈൽ ആപ്പിലൂടെയും സീറ്റുകൾ ബുക്ക് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: തിരുവനന്തപുരം- 9188933716, എറണാകുളം - 9188933779, കോഴിക്കോട്- 9188933809, കണ്ണൂർ- 9188933822, ബെംഗളൂരു- 9188933820. കെഎസ്ആർടിസി കൺട്രോൾറൂം –9447071021, 0471-2463799.


إرسال تعليق

0 تعليقات