banner

പുന്നമടക്കായലിൽ നാളെ വള്ളങ്ങളിറങ്ങും...!, ഉദ്ഘാടനം മുഖ്യമന്ത്രി; നാളെ രാവിലെ എട്ടുമണി മതല്‍ ഗതാഗത നിയന്ത്രണം

നാളെ ആലപ്പുഴ പുന്നമടക്കായലില്‍ നടക്കാനിരിക്കുന്ന 71-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഓളത്തിലേക്ക് എത്തിയിരിക്കുകയാണ് വള്ളംകളി പ്രേമികൾ. കായലില്‍ ട്രാക്കുകൾ വേര്‍തിരിക്കുന്നതുൾപ്പെടെയുള്ള പ്രവര്‍ത്തനങ്ങൾ പൂര്‍ത്തിയായിട്ടുണ്ട്. നാളെ രാവിലെ 11 മണിക്കാണ് വള്ളം കളി ആരംഭിക്കുക. രണ്ട് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ പരുപാടി ഉദ്ഘാടനം ചെയ്യും. ആദ്യം നടക്കുക ചെറുവള്ളങ്ങളുടെ ഹീറ്റ്സാണ്. തുടര്‍ന്ന് ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്സും ചെറുവള്ളങ്ങളുടെ ഫൈനല്‍ മത്സരങ്ങളും നടക്കും.

സിംബാബ്‌വേ വ്യവസായ വാണിജ്യ ഡെപ്യൂട്ടി മന്ത്രി രാജേഷ്‌കുമാർ ഇന്ദുകാന്ത് മോദി, അംബാസഡർ സ്റ്റെല്ല നിക്കാമോ തുടങ്ങിയവര്‍ ഇത്തവണ പ്രഥാന അതിഥികളായെത്തും. വൈകുന്നേരത്തോടെയായിരിക്കും വള്ളംകളി പ്രേമികൾ കാത്തിരിക്കുന്ന ചുണ്ടന്‍ വള്ളങ്ങളുടെ ഫൈനല്‍ മത്സരങ്ങൾ നടക്കുക. നാളെ രാവിലെ എട്ടുമണി മതല്‍ തന്നെ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും എന്നാണ് വിവരം. രാവിലെ ആറു മുതല്‍ നഗരത്തിലെ റോഡുകളില്‍ പാര്‍ക്കിങ് അനുവദിക്കുകയില്ല. വാഹനങ്ങൾ പാര്‍ക്കു ചെയ്യുകയാണെങ്കില്‍ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യും എന്ന് അറിയിച്ചിട്ടുണ്ട്.

إرسال تعليق

0 تعليقات