banner

സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു...!, അസ്വാഭാവികതയുണ്ടെന്ന് ബന്ധുക്കൾ


തിരുവനന്തപുരം : തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവിൻ്റെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് ബന്ധുക്കളുടെ ആരോപണം. നേമം സ്വദേശിയായ മഹേഷാണ് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ചത്. 

മാനസിക രോ​ഗത്തിന് ചികിത്സയിലായിരുന്നു മഹേഷിനെ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാർ കയ്യേറ്റം ചെയ്തതായാണ് ബന്ധുക്കൾ നൽകിയ പരാതി. പിന്നാലെ ആരോപണങ്ങളിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ചികിത്സിച്ച ഡോക്ടറും മ്യൂസിയം പൊലിസിന് കത്ത് നൽകി. 

എന്നാൽ, പ്രാഥമിക പരിശോധനയിൽ ശരീരത്തിൽ പാടുകൾ കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടം നടത്തും.

إرسال تعليق

0 تعليقات