കൊച്ചി : പുതുവൈപ്പിനിൽ ബീച്ച് കാണാനെത്തിയ വിദ്യാർഥിനി ഒഴുക്കിൽപെട്ട് മരിച്ചു. എറണാകുളം മഹാരാജാസ് കോളജിലെ ഒന്നാംവർഷ എംഎസ്‌സി ജിയോളജി വിദ്യാർഥിനി ഫൈഹ ഷെയ്ഖ് (21) ആണ് മരിച്ചത്. പാലക്കാട് പുതുപ്പള്ളി സ്ട്രീറ്റിൽ ന്യൂ അബ്ബാസ് മൻസിലിൽ ഷേഖ് അബ്ദുല്ലയുടെ മകളാണ്.
കൂട്ടുകാർക്കൊപ്പമാണ് ഫൈഹ എത്തിയത്. ഒഴുക്കിൽപെട്ട സിൻസിന എന്ന മറ്റൊരു വിദ്യാർഥിയെ രക്ഷപ്പെടുത്തിയെങ്കിലും ഫൈഹയെ കാണാതാകുകയായിരുന്നു. തുടർന്ന് എൽഎൻജി ടെർമിനൽ പരിസരത്തുനിന്നാണ് മൃതദേഹം ലഭിച്ചത്.
0 تعليقات