banner

പണം ചോദിച്ചെങ്കിലും നൽകിയില്ല...!, ചേട്ടൻ അനിയനെ വീട്ടിലെത്തി കുത്തിക്കൊന്നു


മലപ്പുറം :
വഴിക്കടവിൽ ജ്യേഷ്ഠൻ അനിയനെ കുത്തിക്കൊന്നു. മൊടപൊയ്ക സ്വദേശി വര്‍ഗീസ് എന്ന ബാബുവാണ് (53) ആണ് മരിച്ചത്. വർഗീസിന്റെ ജേഷ്ഠൻ രാജു (57) നെ വഴിക്കടവ് പൊലീസ് അറസ്റ്റ് ചെയ്തു. വർഗീസിന്റെ വീട്ടിലെത്തിയാണ് കുത്തി കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി 11 മണിയോട് കൂടിയായിരുന്നു കൊലപാതകം നടന്നത്.
 
ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ ദിവസം പകല്‍ വര്‍ഗീസിന്റെ വീട്ടിലെത്തിയ രാജു പണം ചോദിച്ചു. എന്നാല്‍ വര്‍ഗീസ് നല്‍കാന്‍ തയ്യാറായില്ല.രാത്രിയിൽ മദ്യലഹരിയില്‍ രാജു കത്തിയുമായി വര്‍ഗീസിന്റെ വീട്ടിലെത്തി കുത്തുകയായിരുന്നു. 

ഗുരുതരമായി പരിക്കേറ്റ വർ​ഗീസിനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

إرسال تعليق

0 تعليقات