തെല്‍ അവിവ് : ഗസ്സ സിറ്റി നേടാനായി ഇസ്രാഈല്‍ നടത്തുന്ന നിരന്തര വ്യോമ കരയാക്രമണത്തില്‍ 24 മണിക്കൂറിനിടെ 43 പേര്‍ കൊല്ലപ്പെട്ടു. കുഞ്ഞുങ്ങളടക്കം 441 പേര്‍ പട്ടിണിയും ആക്രമണങ്ങളും മൂലം ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. യുഎന്‍ ഏജന്‍സികള്‍ പ്രകാരം, ഗസ്സ സിറ്റിയില്‍ സിവിലിയന്‍ സുരക്ഷ പൂര്‍ണ്ണമായും ഇല്ലാതായിരിക്കുകയാണ്. 5 ലക്ഷം പേര്‍ ഇതിനകം പലായനം ചെയ്തുവെങ്കിലും ലക്ഷക്കണക്കിന് പേരും ഇപ്പോഴും നഗരത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നു. ഭക്ഷ്യസഹായം നിര്‍ത്തലായതും ആശുപത്രികളുടെ പ്രവര്‍ത്തനം തകരാറിലായതും അവസ്ഥയെ ഗുരുതരമാക്കുന്നു. റിമോട്ട് ട്രോള്‍ റോബോട്ടുകള്‍ ഉപയോഗിച്ച് നിരവധി കെട്ടിടങ്ങള്‍ തകര്‍ക്കപ്പെടുകയും, വ്യാപകമായ വ്യോമാക്രമണങ്ങള്‍ തുടരുകയും ചെയ്യുന്നു. അതേസമയം അധിനിവിഷ്ട വെസ്റ്റ് ബാങ്കിലും ഇസ്രാഈല്‍ സുരക്ഷാ വിഭാഗം ശക്തമായ അതിക്രമങ്ങള്‍ തുടരുകയാണ്; നൂറിലധികം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗസ്സയിലെ അവസ്ഥയില്‍ അന്താരാഷ്ട്ര തലത്തിലും പ്രതികരണം ശക്തമാകുന്നു. സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രത്തെ പിന്തുണയ്ക്കുമെന്ന് ഫ്രാന്‍സ് തിങ്കളാഴ്ച പ്രഖ്യാപിക്കും. ഗസ്സയിലെ വംശഹത്യക്കേസില്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ ഇടപെടണമെന്ന് ബ്രസീല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
0 تعليقات