banner

കൊല്ലത്ത് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം...!, 23-കാരൻ ഉൾപ്പെടെ മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം; അപകടം വിവാഹ വീട്ടിലെത്തി മടങ്ങുന്നതിനിടെ


കൊല്ലം : കൊട്ടാരക്കരയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് മരണം. കൊട്ടാരക്കര അമ്പലത്തുംകാല റോഡിൽ നീലേശ്വരം ഗുരുമന്ദിരത്തിന് സമീപത്തുവെച്ചായിരുന്നു അപകടം. 

പാലക്കാട് സ്വദേശി സഞ്ജയ് (23), കല്ലുവാതുക്കൽ സ്വദേശി വിജിൽ (27), ആറ്റിങ്ങൽ സ്വദേശി അജിത്ത് (28) എന്നിവരാണ് മരിച്ചത്.

ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. നീലേശ്വരത്ത് ഒരു വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ ആൾക്കാരായിരുന്നു അപകടത്തിൽപെട്ടത്. വിവാഹ വീട്ടിലെത്തിയ യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്കുകളിൽ ഒരെണ്ണം എതിരെ വന്ന ബുള്ളറ്റുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകട സ്ഥലത്ത് തന്നെ മൂന്നുപേരും മരിച്ചു.

അപകടത്തിൽ ഗുരുതര പരിക്കേറ്റ പാലക്കാട് സ്വദേശി അക്ഷയിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

إرسال تعليق

0 تعليقات