banner

ഐസിയു പീഡനക്കേസിൽ അതിജീവിത വീണ്ടും സമരത്തിലേക്ക്...!, പ്രതികള്‍ക്ക് അനുകൂലമായി സര്‍ക്കാര്‍ നീക്കം നടത്തുന്നുവെന്നാരോപിച്ചാണ് സമരം


കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസിയുവില്‍ ലൈംഗികപീഡനത്തിനിരയായ യുവതി വീണ്ടും സമരത്തിലേക്ക്. പ്രതികള്‍ക്ക് അനുകൂലമായി സര്‍ക്കാര്‍ നീക്കം നടത്തുന്നുവെന്നാരോപിച്ചാണ് ഈ തീരുമാനം. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ തിരുവനന്തപുരം വസതിക്ക് മുന്നില്‍ സമരം ആരംഭിക്കുമെന്ന് അതിജീവിത അറിയിച്ചു.

സ്ത്രീത്വത്തെ അപമാനിച്ച പ്രതികളെ തിരിച്ചുപ്രവര്‍ത്തനത്തിലേക്ക് എത്തിക്കാന്‍ സര്‍ക്കാര്‍ സാഹചര്യമൊരുക്കുകയാണെന്നും അവര്‍ ആരോപിച്ചു. ട്രൈബ്യൂണലിന് മുമ്പില്‍ പ്രതികള്‍ക്കനുകൂല റിപ്പോര്‍ട്ട് നല്‍കി സര്‍ക്കാര്‍ സഹായിച്ചതായും, ഇവരുടെ തിരിച്ചുവരവിന് മറ്റുള്ള മൂന്ന് ജീവനക്കാരുടെ പ്രമോഷന്‍ പോലും തടഞ്ഞുവെന്നുമാണ് ആരോപണം.

2023 മാര്‍ച്ചിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. തൈറോയ്ഡ് ശസ്ത്രക്രിയയ്ക്കുശേഷം അര്‍ധബോധാവസ്ഥയിലായിരുന്ന രോഗിയെ അറ്റന്‍ഡര്‍ എം.എം. ശശീന്ദ്രന്‍ പീഡിപ്പിച്ചെന്നാണ് കേസ്. തുടര്‍ന്ന് ശശീന്ദ്രനെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടിരുന്നു. എന്നാല്‍ പ്രതികളെ സംരക്ഷിക്കാന്‍ ഭരണാനുകൂല സംഘടനകളുടെ നേതൃത്വത്തില്‍ ശ്രമമുണ്ടായിരുന്നുവെന്നാരോപിച്ച് അതിജീവിത നേരത്തെയും സമരത്തിലിറങ്ങിയിരുന്നു.

إرسال تعليق

0 تعليقات