banner

14 വയസുകാരിയെ പ്രണയം നടിച്ച് ലൈംഗിക അതിക്രമത്തിനിരയാക്കി....!, മകളെ പീഡിപ്പിക്കുന്നത് തടയാൻ ശ്രമിച്ച മാതാപിതാക്കൾക്ക് ഭീഷണി; 19-കാരൻ പോലീസ് പിടിയിൽ


ചെങ്ങന്നൂർ : വെൺമണി സ്വദേശിനിയായ 14 വയസുകാരിയെ പ്രണയം നടിച്ച് ലൈംഗിക അതിക്രമം ചെയ്ത വെൺമണി ഏറം മുറിയിൽ കല്ലിടാംകുഴിയിൽ തുണ്ടിൽ അച്ചു (19) വിനെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുമായി പ്രണയത്തിലായ പ്രതി പ്രായപൂർത്തി ആയാൽ വിവാഹം കഴിച്ചുകൊള്ളാമെന്ന് പറഞ്ഞ് 14കാരിയുടെ വിശ്വാസം നേടിയെടുത്തു. 

ഇതിന് പിന്നാലെ പെൺകുട്ടി താമസിക്കുന്ന വീട്ടിലെത്തി ഭീഷണിപ്പെടുത്തി ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. മകളെ പീഡിപ്പിക്കുന്നത് തടയാൻ ശ്രമിച്ച പെൺകുട്ടിയുടെ മാതാപിതാക്കളെ 19കാരൻ ഭീഷണിപ്പെടുത്തുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തിരുന്നു. ഇതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 

സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ തിരുവല്ലാ ഭാഗത്ത് വച്ച് കഴിഞ്ഞ ദിവസം അറസ്റ്റ്ചെയ്തു. ചെങ്ങന്നൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്റ്റ്രേറ്റ് കോടതി 1 മുമ്പാകെ ഹാജരാക്കിയ പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

إرسال تعليق

0 تعليقات