കൊല്ലം : എറണാകുളം ചങ്ങമ്പുഴ പാർക്കിന് സമീപം മെട്രോ തൂണിൽ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തിൽ കൊല്ലം സ്വദേശിയായ യുവാവ് മരിച്ചു. അഞ്ചാലുംമൂട് പ്രാക്കുളം വിളയിൽ വീട്ടിൽ പരേതനായ രാധാകൃഷ്ണൻ്റെയും രഞ്ജിനിയുടേയും മകൻ ആർ. കാർത്തിക് (26) ആണ് മരിച്ചത്.
ഇന്ന് പുലർച്ചെ 4.15 ഓടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ കാർത്തിക്കിനെ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ രാവിലെ 8.45 ഓടെ മരിച്ചു.
എറണാകുളത്തെ സ്വകാര്യ ഇൻസ്റ്റിറ്റ്യൂട്ടിൽ മർച്ചന്റ് നേവി ട്രെയിനിയായി പഠിച്ചുവരികയായിരുന്നു കാർത്തിക്. അപകടത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംസ്കാരം നാളെ വൈകിട്ട് 3.30ന് വീട്ടുവളപ്പിൽ നടക്കും.

0 تعليقات