അഞ്ചാലുംമൂട് : അഞ്ചാലുംമൂട് ഗവൺമെൻറ് എൽ.പി. സ്കൂളിന്റെ 121-ാം വാർഷികാഘോഷം ‘ആരവം 2K26’ എന്ന പേരിൽ വർണാഭമായി നടന്നു. പൊതുസമ്മേളനം കൊല്ലം കോർപ്പറേഷൻ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും അഞ്ചാലുംമൂട് ഈസ്റ്റ് ഡിവിഷൻ കൗൺസിലറുമായ അഡ്വ. എം. എസ്. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബി. അജിത് കുമാറും റേഡിയോ ബെൻസിംഗർ ആർ.ജെ ബോണി ജെ. ബേയ്സിലും മുഖ്യാതിഥികളായി പങ്കെടുത്തു. പിടിഎ പ്രസിഡൻറ് മഹേഷ് മനു അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക പ്രിയജോൺ സ്വാഗതം പറഞ്ഞു.
മുൻ ഡിവിഷൻ കൗൺസിലർ സ്വർണ്ണമ്മ, എസ്.എം.സി. ചെയർമാൻ മനേക്ഷാ കെ. എസ്., കൊല്ലം എ.ഇ.ഒ. ആൻറണി പീറ്റർ, കൊല്ലം ബി.പി.സി. ഇന്ദു സി. എൽ., മദർ പിടിഎ പ്രസിഡൻറ് അശ്വതി, സീനിയർ അസിസ്റ്റൻറ് രാഗി എച്ച്. വി. എന്നിവർ ആശംസകൾ അറിയിച്ചു. സ്റ്റാഫ് സെക്രട്ടറി ബിന്ദു കെ. നന്ദി പറഞ്ഞു. തുടർന്ന് വേദിയിൽ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.

0 تعليقات