banner

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാക്കൾ തന്റെ പേരില്‍ വന്‍ പണപിരിവ് നടത്തി...!, തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചത് തെറ്റായിരുന്നുവെന്ന് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി

കൊച്ചി : ബാലുശേരിയില്‍ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചത് തെറ്റായിരുന്നുവെന്നും നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്റെ പേരില്‍ വന്‍ പണപിരിവ് നടത്തിയെന്നും തുറന്നുപറഞ്ഞ് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി. ഫണ്ട് തട്ടിപ്പ് സംബന്ധിച്ച് കെപിസിസിക്ക് പരാതി നല്‍കിയിട്ടും ആരും അതിനെ ഗൗരവമായി എടുത്തില്ലെന്നും ധര്‍മജന്‍ ബോള്‍ഗാട്ടി പറഞ്ഞു..

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് പാര്‍ട്ടി നേതാക്കള്‍ പണപ്പിരിവ് നടത്തിയതെന്നും പണം നേതാക്കളടക്കം തട്ടിയെടുത്തെന്നും വിഷയത്തില്‍ ഇതുവരെ നടപടിയെടുത്തില്ലെന്നും ധര്‍മജന്‍ പറഞ്ഞു. ആദ്യം പരാതി നല്‍കിയത് മുല്ലപ്പിള്ളി രാമചന്ദ്രനായിരുന്നു. അദ്ദേഹം അത് ശ്രദ്ധിച്ചതൊന്നുമില്ല. അതൊന്ന് നോക്കുകയോ അതിനെ കുറിച്ച് എന്നോട് ചോദിക്കുകയോ ഒന്നും ചെയ്തിട്ടില്ല. പിന്നെ വന്നത് കെ സുധാകരന്‍ ആണ്. പുള്ളി എന്നെ ജസ്റ്റ് ഒന്ന് വിളിച്ചു ചോദിച്ചു, അത്രയേ ഉള്ളൂ എന്നും ധര്‍മ്മജന്‍ പറഞ്ഞു. നമ്മുടെ അതേ രാഷ്ട്രീയത്തില്‍ നില്‍ക്കുന്ന ആള്‍ക്കാര് തന്നെ നമ്മുടെ പിറകില്‍ നിന്ന് നമുക്കിട്ട് കുത്തുക എന്ന് പറഞ്ഞാല്‍ സഹിക്കാന്‍ പറ്റാത്ത ഒരു പരിപാടിയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

إرسال تعليق

0 تعليقات