അഞ്ചാലുംമൂട് : മുഖ്യമന്ത്രിയുടെ സന്ദർശനത്തിനിടെ ആത്മഹത്യാ ഭീഷണി മുഴക്കിയ ആളെ പൊലീസ് അനുനയിപ്പിച്ച് സ്റ്റേഷനിലേക്ക് മാറ്റി.
ഉച്ചതിരിഞ്ഞാണ് സംഭവം. അഞ്ചാലുംമൂട്ടിലെ ദേവകി ഓഡിറ്റോറിയത്തിൽ കൊല്ലം നിയമസഭാമണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി എസ്. ജയമോഹന് വേണ്ടി നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ മുഖ്യമന്ത്രി സംസാരിക്കാനെത്തിരുന്നു. ഇതിനിടെയാണ് സംഭവം. മുഖ്യമന്ത്രിയെ കാണാനും കേൾക്കാനുമായി വലിയ ജനക്കൂട്ടമാണ് ഇവിടെ എത്തിയിരുന്നത്.
ഇതിനിടെ സമീപത്തെ സ്വന്തം കെട്ടിടത്തിന്റെ ഒന്നാം നിലയിൽ കയറി നിന്നാണ് ഇയാൾ ആത്മഹത്യാ ഭീഷണി മുഴക്കിയതെന്നാണ് അറിവ്. ലീസിന് നൽകിയ കെട്ടിടം കരാർ പുതുക്കി വാടക കെട്ടിടമായി മാറ്റണമെന്നാവശ്യപ്പെട്ടും മുഖ്യമന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെട്ടുമാണ് ഭീഷണി മുഴക്കിയതെന്നാണ് വിവരം.
പോലീസ് ഇടപെട്ട് ഇയാളെ അനുനയിപ്പിച്ച് താഴെയിറക്കി സ്റ്റേഷനിലേക്ക് മാറ്റി. സംഭവത്തിൽ ഇയാൾക്കെതിരെ പെറ്റി കേസ് രജിസ്റ്റർ ചെയ്ത് വിട്ടയക്കുമെന്ന് വിവരം.

0 تعليقات