banner

കൊല്ലത്ത് റബ്ബർ തോട്ടത്തിൽ ഓട്ടോ ഡ്രൈവർ മരിച്ച നിലയിൽ


കൊല്ലം : അഞ്ചലിൽ ഓട്ടോ ഡ്രൈവറെ റബ്ബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചൽ ചന്തമുക്ക് ഓട്ടോ സ്റ്റാൻഡിൽ ഓട്ടോ ഓടുന്ന തഴമേൽ സ്വദേശി രമേശ് (50) ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം രാത്രി മുതൽ രമേശിനെ കാണാതായിരുന്നു. ബന്ധുക്കൾ നടത്തിയ തിരച്ചിലിനിടെയാണ് വീടിന് സമീപത്തെ റബ്ബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരം ലഭിച്ചതിനെ തുടർന്ന് അഞ്ചൽ പൊലീസ് സ്ഥലത്തെത്തി നിയമനടപടികൾ സ്വീകരിച്ചു.

മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപമുള്ള റബ്ബർ മരത്തിന്റെ ശിഖരത്തിൽ കെട്ടിയിരുന്ന കയർ പൊട്ടിയ നിലയിലും മൃതദേഹം നിലത്ത് കിടന്ന നിലയിലുമായിരുന്നു.

പോസ്റ്റുമോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റിയ മൃതദേഹം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

إرسال تعليق

0 تعليقات