banner

കൊല്ലത്ത് 28 കാരൻ വീടിനുള്ളിൽ മരിച്ച നിലയിൽ...!, ആത്മഹത്യയെന്ന് സംശയം


കൊല്ലം : ഏരൂരിൽ യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പത്തടി വടക്കുംകര പുത്തൻവീട്ടിൽ സജി–സിജി ദമ്പതികളുടെ മകൻ ജോജി സജി (28)യാണ് ഇന്ന് പുലർച്ചെ അഞ്ചുമണിയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്.

വീട്ടിനോട് ചേർന്നുള്ള മുറിയിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് നാട്ടുകാർ അറിയിച്ചു. സംഭവത്തിൽ ആത്മഹത്യയാണോ എന്ന കാര്യത്തിൽ സംശയമുണ്ടെന്നും പോലീസ് അറിയിച്ചു.

വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി മാറ്റും.

മരണപ്പെട്ട ജോജി സജി ബാസ്കറ്റ്‌ബോൾ താരമായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



إرسال تعليق

0 تعليقات