സിപിഐഎമ്മിന് ഇത്തവണത്തെ തിരഞ്ഞെടുപ്പിലുണ്ടായത് കനത്ത പരാജയമാണ്. അതിനിപ്പം തന്നെ കൂട്ടിവായിക്കാവുന്നതാണ് കേരള കോൺഗ്രസ് എമ്മിന് നേരിട്ട കനത്ത തിരിച്ചടി. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച 12 ഇടത്തും ഒരു സീറ്റിൽ പോലും ലീഡ് നേടാൻ ജോസ് കെ മാണിക്കും സംഘത്തിനും കഴിഞ്ഞില്ല. പാർട്ടിയുടെ ഹൃദയഭൂമിയായ പാലയിൽ പാർട്ടി ചെയർമാനായ ജോസ് കെ മാണി തന്നെ കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത്.
ജയപ്രതീക്ഷയായിരുന്ന കാഞ്ഞിരപ്പള്ളിയിൽ മുതിർന്ന നേതാവ് എൻ ജയരാജ് പരാജയം അറിഞ്ഞു. മന്ത്രിയായിരുന്ന റോഷി അഗസ്റ്റിനും തോറ്റു. പൂഞ്ഞാറിൽ സെബാസ്റ്റ്യൻ കുളത്തുങ്കലും തോൽവിയറിഞ്ഞു. ദയനീയ പരാജയം നേരിട്ട ജോസ് കെ മാണിയുടെയും കേരള കോൺഗ്രസ് എമ്മിന്റെയും ഭാവി ഇനി എന്താകുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്നത്. പിജെ ജോസഫുമായുള്ള തർക്കത്തെത്തുടർന്ന് യുഡിഎഫ് വിട്ട് എൽഡിഎഫിലെത്തിയ ജോസ് കെ മാണിയും കൂട്ടരും ഈ പരാജയത്തിൽ നിന്നും ഇനി എങ്ങനെയാണ് ഉയർത്തെഴുനേൽക്കുന്നത് എന്ന് കണ്ടുതന്നെയറിയണം.
.jpg)
0 تعليقات